
എന്തിനെന്നറിയില്ല, ഏതിനെന്നറിയില്ല
എത്രയുന്ടെന്നുപോലും അറിയില്ല,
എല്ലാം പ്രതീക്ഷ.. അതാണെന്റെ ജീവിതം.
പ്രതീക്ഷകള്‍ എന്നും പ്രതീക്ഷകള്‍
അറിയില്ല, ഒന്നുമറിയില്ലെനിക്ക്
പ്രതീക്ഷയുടെ വസന്തം പോകുമോ..
അതോ, വേനലിന് വറുതിയില്‍
വിരണ്ടുനങ്ങുമോ.... എന്‍ പ്രതീക്ഷകള്‍,
അറിയില്ല... ഒന്നുമറിയില്ല.
എങ്കിലും ദു:ഖമാം എന്‍ വഴികളില്‍
മങ്ങിയ പുഞ്ചിരിയുമായി
ഇനിയും കാത്തിരിക്കുകയാണ്.
പ്രതീക്ഷയോടെ.......